പിഡിപി എംഎല്‍എയുടെ കൈയില്‍ എകെ 47; ചിത്രം വിവാദത്തില്‍
ചൊവ്വ, 11 നവംബര്‍ 2014 (13:47 IST)
പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എംഎല്‍എ ജാവേദ് മുസ്തഫ മിര്‍ എകെ 47 തോക്കുമായി നില്ക്കുന്ന ചിത്രം വന്‍ വിവാദത്തിലേക്ക്. ജമ്മു നിയമസഭാംഗമായ മുസ്തഫ മിര്‍ എകെ 47 തോക്കുമായി മറ്റൊരു തോക്കുധാരിയുടെ സമീപത്ത് നില്ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡയയിലൂടെ പ്രചരിച്ചത്.
പിഡിപിക്കെതിരെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുറത്ത് വന്ന ചിത്രം പാര്‍ട്ടിക്ക് കനത്ത വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. അതേസമയം സംഭവത്തെ കുറിച്ച് വ്യക്തമായ മറുപടി നല്കുന്നതില് മിര്‍ പരാജയപ്പെട്ടു. തന്‍്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വരക്ഷക്കുവേണ്ടിയാണ് തോക്ക് കയ്യിലെടുത്തതെന്നുമാണ് അദ്ദേഹം ചിത്രത്തിനു മറുപടിയായി പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ വന്ന സാഹചര്യമായതിനാല്‍ മറ്റ് നേതാക്കള്‍ ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കിയിട്ടില്ല. ഈ മാസമാദ്യം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നാസിര്‍ അസ്ലം വാനിയുടെ മകന് തോക്കുമായി നില്ക്കുന്ന ചിത്രം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.