എംപിമാരുടെ സസ്‌പെൻഷൻ ഇന്ന് അവസാനിക്കും; പ്രതിഷേധം തുടരും

വെള്ളി, 7 ഓഗസ്റ്റ് 2015 (09:11 IST)
25 എംപിമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. കോൺഗ്രസ്സ് എംപിമാർ പാർലമെന്റ് അങ്കണത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ നടത്തും. രാവിലെ 10.30ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലാണ് ധര്‍ണ്ണ.  9 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസിന് പിന്തുണയര്‍പ്പിച്ചിരിക്കുന്നത്.

 25 എംപി മാരുടെ സസ്‌പെന്‍ഷന്‍ കാലാവധി ഇന്ന് വൈകിട്ടോടെ അവസാനിക്കും. തിങ്കളാഴ്‌ച മുതല്‍ ഇവര്‍ക്ക് സഭയില്‍ പ്രവേശിക്കാം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടക്കം ആരോപണ വിധേയരായവര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാർ സഭയിൽ പ്രക്ഷോഭം തുടരുന്നത്.

ലളിത് മോഡി വിവാദത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലായിരുന്നു പ്രതിപക്ഷം. സുഷമയുടെ രാജിയില്‍ കുറഞ്ഞൊന്നും പരിഗനയില്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. സമ്മേളനം തുടങ്ങി ഇതുവരെ ഒരു ദിവസം പോലും സഭ നടത്തിക്കൊണ്ടു പോകുന്നതിന് സാധിച്ചിരുന്നില്ല. അതേസമയം, പാർലമെന്റിൽ തീവ്രവാദികളായ എംപിമാരുണ്ടെന്ന വിഎച്ച്പി നേതാവ് സാധ്വി പ്രചിയുടെ പ്രസ്താവന പ്രതിപക്ഷം രാജ്യസഭയിൽ ഉന്നയിച്ചേക്കും.

വെബ്ദുനിയ വായിക്കുക