പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രശ്നാധിഷ്‌ഠിത പിന്തുണയെന്ന് കോണ്‍ഗ്രസ്

തിങ്കള്‍, 18 ജൂലൈ 2016 (07:54 IST)
പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങും. ഏകീകൃത ചരക്കുസേവന നികുതി ഉള്‍പ്പെടെയുള്ള സുപ്രധാന നിയമങ്ങള്‍ പാസാക്കാനുള്ള നടപടികള്‍ ഈ സമ്മേളനത്തില്‍ ഉണ്ടാകും. കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ ജി എസ് ടി ബില്‍ ഉള്‍പ്പെടെയുള്ള സുപ്രധാനവിഷയങ്ങള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ത്ഥിച്ചിരുന്നു.
 
അതേസമയം, നിയമനിര്‍മാണം തടസ്സപ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നും ഓരോ ബില്ലും അര്‍ഹത നോക്കി പിന്തുണക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ജി എസ് ടി പോലുള്ള നിയമങ്ങള്‍ കോണ്‍ഗ്രസും ബി ജെ പിയും മാത്രം ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്യണമെന്ന് സി പി എം നേതാവ് സീതാറം യെച്ചൂരിയും പറഞ്ഞു.

വെബ്ദുനിയ വായിക്കുക