ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ 2013ല്‍ നടന്ന കലാപത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി ജെ പിയും കൈകോര്‍ത്തെന്ന് അന്വേഷണക്കമ്മീഷന്‍. ജസ്റ്റിസ് (റിട്ടയര്‍ഡ്) വിഷ്‌ണു ഷായി കമ്മീഷന്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്. കലാപത്തില്‍ 60 ഓളം പേര്‍ കൊല്ലപ്പെടുകയും 50, 000 ത്തോളം പേര്‍ക്ക് വീട് നഷ്‌ടമാകുകയും ചെയ്തിരുന്നു.