മലയാളികളോടാ കളി... പാക്കിസ്ഥാനും മലയാളികളുടെ വക തെറിയഭിഷേകം!

ബുധന്‍, 8 ഒക്‌ടോബര്‍ 2014 (12:33 IST)
സച്ചിനേതാ എന്ന് ചോദിച്ചതിന് മരിയാ ഷറപ്പോവയേയും മംഗള്‍‌യാനേ കളിയാക്കി കാര്‍ട്ടൂണ്‍ ഇട്ടതിന് ന്യൂയോര്‍ക്ക് ടൈംസിനേയും തെറിവിളിച്ച് മുട്ടു കുത്തിച്ചതിനു പിന്നാലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഫേസ് ബുക്ക് പേജിലും മലയാളികളുടെ വക തെറിയഭിഷേകം. മോഹന്‍‌ലാലിന്റെ ബ്ലോഗ് പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു എന്ന വാര്‍ത്തകളേ തുടര്‍ന്നാണ് മലയാളികള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പേജില്‍ വാക്കുകള്‍ കൊണ്ട് അഴിഞ്ഞാടിയത്.

മലയാളത്തിലും മംഗ്ലീഷിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള തെറിവിളികളും ഭീഷണിയും കൊണ്ട് പാക് പേജിന്റെ ഓരോ പോസ്റ്റും നിറഞ്ഞു. മോഹന്‍ലാലിന്റെ ബ്ലോഗായ 'ദ കംപ്ലീറ്റ് ആക്ടര്‍' ഇന്നലെയെയാണ് കുറച്ചു നേരത്തേക്ക് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ആക്രമിച്ചത്. സൈറ്റില്‍ പാക്കിസ്ഥാന്‍ പതാകയും, കാശ്മീര്‍ സ്വതന്ത്യ്രമാക്കണം എന്ന സന്ദേശങ്ങളുമാണ് ഉണ്ടായിരുന്നത്. ഹാക്ക് ചെയ്ത് അരമണിക്കൂറിന് ശേഷം ബ്ലോഗ് തിരിച്ചുപിടിക്കുകയും ചെയ്തു.

മലയാളികള്‍ തെറിവിളിച്ചാല്‍ മനസിലായില്ലെങ്കിലോ എന്ന് വിചാരിച്ച് ചിലര്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കമന്റുകള്‍ ഇട്ടിട്ടുണ്ട്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിലാണ് കമന്റുകള്‍ നിരന്നത്. ഇപ്പോള്‍ തന്നെ കമന്റുകള്‍ ആയിരത്തിന് മുകളിലായി. കുറേ പാക്കിസ്ഥാനികളും ഇതില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക