ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക് വെടിവെപ്പ്; അതിര്‍ത്തിയില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം; ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (08:51 IST)
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാകിസ്ഥാന്‍ വെടിവെപ്പ്. അഖ്‌നൂര്‍ മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവെപ്പ്. ബി എസ് എഫ് ക്യാമ്പിനു നേരെയാണ് വെടിവെപ്പ് ഉണ്ടായത്.
 
അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ അതീവജാഗ്രതാനിര്‍ദ്ദേശം നല്കിയിരിക്കുകയാണ്.  അതിര്‍ത്തിയോട് ചേര്‍ന്നുള്ള 1000 ഗ്രാമങ്ങള്‍ ഒഴിപ്പിക്കും. അതിര്‍ത്തിയില്‍ നിന്ന് ഒഴിപ്പിക്കുന്നവര്‍ക്കായി പ്രത്യേക ക്യാമ്പ് തുറന്നു.
 
ഇതിനിടെ, പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്ക വീണ്ടും ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക