ചൈനയുമായി പാകിസ്ഥാന്‍ വന്‍ ആയുധ ഇടപാടിന് ഒരുങ്ങുന്നു

ബുധന്‍, 31 ഓഗസ്റ്റ് 2016 (20:15 IST)
ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ചൈന തങ്ങളുടെ ഏറ്റവും വലിയ ആയുധ കയറ്റുമതി പാകിസ്ഥനുമായി നടത്തുന്നു. 350 കോടി ഡോളർ (ഏകദേശം 23440 കോടി രൂപ) ചെലവുവരുന്ന പ്രഹരശേഷിയുള്ള എട്ട് അന്തർവാഹിനികളാണ് ചൈന പാകിസ്ഥാന് നല്‍കുന്നതെന്നാണ് പാക് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

എട്ട് അന്തർവാഹിനികളാണ് ചൈന പാകിസ്ഥാന് നല്‍കുന്നത്. ആദ്യ നാല് അന്തർവാഹിനികൾ 2023 അവസാനത്തോടെയും മറ്റുള്ളവ 2028 ലും പാകിസ്ഥാന് കൈമാറും. അതേസമയം, ഏതു തരത്തിലുള്ള അന്തർവാഹിനികളാണ് പാകിസ്ഥാന് കൈമാറുക എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. പദ്ധതിയെപ്പറ്റി നാവികസേന പ്രതിരോധകാര്യങ്ങളുടെ പാർലമെന്ററി സമിതിക്കു റിപ്പോർട്ട് നൽകിയെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനീസ് നാവികസേനയുടെ യുവാൻ ക്ലാസിലെ പ്ലാൻ ടൈപ്പ് 039, ടൈപ്പ് 041 വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രഹരശേഷിയുള്ള അന്തർവാഹിനികളാണ് പാകിസ്ഥാന് കൈമാറുന്നതെന്നാണ് സൂചന. അതേസമയം, വിഷയത്തില്‍ വ്യക്തത നടത്താന്‍ പാകിസ്ഥാന്‍ തയാറായിട്ടില്ല. പാകിസ്ഥാന് ഇത്രയും വലിയ ആയുധകൈമാറ്റം നടത്തിയത് ഇന്ത്യക്കെതിരെ ചൈന നടത്തുന്ന നിക്കങ്ങള്‍ക്കുള്ള മറ്റൊരു തെളിവ് കൂടിയാണ്.

വെബ്ദുനിയ വായിക്കുക