ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുമൂലം 10,000ൽ അധികം ഇന്ത്യക്കാർ സൗദി അറേബ്യയിൽ കടുത്ത പട്ടിണിയിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ഞെരുക്കം നേരിടുന്നത് 800 പേര്‍ മാത്രമല്ലെന്നും സുഷമ വ്യക്തമാക്കി.
സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ജിദ്ദയിലെ ഹൈവേ ക്യാമ്പിലേക്ക് ഇന്ത്യന്‍ സമൂഹവുമായി ചേര്‍ന്ന് കോണ്‍സുലേറ്റ് 15,475 കിലോ ഭക്ഷ്യ ധാന്യങ്ങളും മറ്റുള്ളവയും കൈമാറിയിട്ടുണ്ട്.ഈ വിഷയം ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്യാനായി വിദേശകാര്യ സഹമന്ത്രി വി കെ സിങ് ഉടൻ യാത്രതിരിക്കും.