സവാള വിലയില്‍ കുഴങ്ങി ഡല്‍ഹി സര്‍ക്കാര്‍, കേന്ദ്ര സഹായം തേടി

തിങ്കള്‍, 24 ഓഗസ്റ്റ് 2015 (11:42 IST)
രാജ്യത്ത് കുത്തനെ ഉയര്‍ന്ന സവാളവില പിടിച്ചുനിര്‍ത്താന്‍ വഴിയറിയാതെ കുഴങ്ങുന്ന ഡല്‍ഹിയിലെ അം അദ്മി സര്‍ക്കാര്‍ കേന്ദ്ര സഹായം തേടി. പ്രതിസന്ധി തരണം ചെയ്യാന്‍ സഹായമഭ്യര്‍ഥിച്ച് ഡല്‍ഹിയിലെ ഭഷ്യ സിവില്‍സപ്ലൈസ് മന്ത്രി അസിം അഹമ്മദ് ഖാന്‍ കേന്ദ്ര മന്ത്രി രാധാ മോഹന്‍ സിംഗിന് കത്തെഴുതി.

ഡല്‍ഹി മാര്‍ക്കറ്റുകളിലെ സവാള ദൌര്‍ലഭ്യം പരിഹരിച്ചാല്‍ മാത്രമേ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂവെന്നും അതിനു വേണ്ടി മാര്‍ക്കറ്റുകളില്‍ കൂടുതലായി സവാള അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

സവാളയുടെ പ്രധാന വ്യാപാരകേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കില്‍ സവാളയ്ക്കുണ്ടായ ക്ഷാമമാണ് വിലക്കയറ്റത്തിന് കാരണമായത്. കനത്ത മഴയില്‍ വ്യാപകമായ തോതില്‍ കൃഷി നശിച്ചതാണ് സവാളയുടെ ലഭ്യത കുറയാന്‍ ഇടയാക്കിയത്.

വെബ്ദുനിയ വായിക്കുക