സണ്ണി ലിയോണിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്വാമി സ്‌പര്‍ശിച്ചു; വിവാദ ദൃശ്യത്തില്‍ നിന്ന് എല്ലാം വ്യക്തം!
വ്യാഴം, 24 നവംബര്‍ 2016 (15:04 IST)
ബിഗ്‌ബോസ് സീസണ്‍ ടെന്നിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ ഓം സ്വാമി ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനോട് മോശമായി പെരുമാറി. ഷോലെ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ പുനരവതരിപ്പിക്കുന്നതിനിടെയാണ് ഓം സ്വാമി വിവാദമായ ഇടപെടലുകള്‍ നടത്തിയത്.
മനു പഞ്ചാബി എന്ന മത്സരാഥിക്കൊപ്പാമാണ് സണ്ണി പരിപാടിയില്‍ പങ്കെടുത്തത്. ഷോയില്‍ ഗബ്ബാര്‍ സിംഗായി വേഷമിട്ട സ്വാമി ഒന്നിലധികം തവണ നടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്‌പര്‍ശിക്കുകയായിരുന്നു. ഇത് എപ്പിസോഡില്‍ വ്യക്തമാകുകയും ചെയ്‌തു.
സ്വാമിയുടെ പെരുമാറ്റം അതിരു കടക്കുന്നതായി ബാനി എന്ന മത്സരാഥിയാണ് പരാതിപ്പെട്ടത്. ഇതോടെ മറ്റ് മത്സരാര്‍ഥികളും സ്വാമിക്കെതിരെ രംഗത്തുവരുകയായിരുന്നു. സ്വാമിജിക്കെതിരെ ബിഗ് ബോസ് അവതാരകനായ സല്‍മാന്‍ രംഗത്തെത്തിയിട്ടുണ്ട്.
താന്‍ സണ്ണി ലിയോണിനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നായിരുന്നു സ്വാമിയുടെ പ്രതികരണം. ഇദ്ദേഹം സണ്ണിയെ പലപ്പോഴും സപര്‍ശിക്കാന്‍ ശ്രമിക്കാറുണ്ടെന്നായിരുന്നു വനിതാ സംഘത്തിന്റെ പരാതി. ഷോക്കിടയില്‍ വിവാദങ്ങളുണ്ടാക്കുന്ന ഓം സ്വാമിക്ക് അവതാരകനായ സല്‍മാന്‍ ഖാന്‍ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിവാദ ദൈവം രാധേ മാ യെ കുറിച്ച് ഒരു ചാനലില്‍ നടന്ന ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്ത സ്വാമി ചര്‍ച്ചയ്‌ക്കെത്തിയ സ്ത്രീകളിലൊരാളെ അടിച്ചത് വാര്‍ത്തയായിരുന്നു. ഈ ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.