ഗംഗാനദിയില്‍ മുങ്ങിപ്പൊങ്ങിയാല്‍ ലക്ഷ പ്രഭു ആകാം; കാരണം മോദിയുടെ പ്രഖ്യാപനം - കണ്ടവര്‍... കണ്ടവര്‍ ഞെട്ടലില്‍!

വെള്ളി, 11 നവം‌ബര്‍ 2016 (19:01 IST)
ഭീകരതയും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി 500 രൂപ 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഗംഗാനദിയില്‍ നോട്ടുകള്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.

ഉത്തർപ്രദേശിലെ മിർസാപൂരിൽ ഗംഗാനദിയിലൂടെ ഒഴുകി വിട്ടിരിക്കുന്ന വസ്ഥയിലാണ് നോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. നാർഘട്ടിനടുത്ത് ഗംഗാസ്‌നാനത്തിന് എത്തിയവരാണ് നോട്ടുകൾ ഒഴുകി നടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ആളുകള്‍ പണം ശേഖരിക്കാന്‍ തുടങ്ങിയതോടെ പ്രദേശത്ത് പൊലീസ് എത്തി.

നദിയിലൂടെ ഒഴുകി നടക്കുന്ന നോട്ടുകളുടെ ശരിയായ സംഖ്യ ഇതുവരെ ലഭിച്ചിട്ടില്ല. സമീപവാസികള്‍ നോട്ടുകള്‍ ശേഖരിക്കുന്നതിന് തിരക്ക് കൂട്ടുന്നുണ്ട്. ഇതോടെയാണ് പൊലീസ് ഇടപെടല്‍ ശക്തമാക്കിയതും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചതും.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.

വെബ്ദുനിയ വായിക്കുക