റിപ്പബ്ലിക്‌ ദിനാഘോഷത്തിന്‌ ഒബാമ മുഖ്യാതിഥി

ശനി, 22 നവം‌ബര്‍ 2014 (08:28 IST)
അടുത്തവര്‍ഷത്തെ റിപ്പബ്ലിക്‌ ദിനാഘോഷത്തിന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ മുഖ്യാതിഥിയാകും. ഇതു സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം ഒബാമ സ്വീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്‌ സ്‌ഥീരീകരിച്ചു. 
 
ഇതോടെ റിപ്പബ്ലിക്‌ ദിനാഘോഷ വേദിയില്‍ മുഖ്യതിഥിയാകുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാകും ഒബാമ. മോഡി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌ ഒബാമയെ ചടങ്ങിലേക്കു ക്ഷണിച്ചത്‌. അധികം വൈകാതെ ക്ഷണം സ്വീകരിച്ചതായി ഒബാമയുടെ പ്രസ്‌ സെക്രട്ടറി പ്രസ്‌താവന പുറപ്പെടുവിക്കുകയും ചെയ്‌തു. സന്ദര്‍ശനവേളയില്‍ ഒബാമ പ്രധാനമന്ത്രിയും ഇന്ത്യന്‍ അധികൃതരുമായും കൂടിക്കാഴ്‌ചയും ചര്‍ച്ചകളും നടത്തും. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക