ഇരട്ട ജീവപര്യന്തം വേണ്ട; ജീവിതം ഒന്നേയുള്ളു, അപ്പോൾ ജീവപര്യന്തവും ഒന്നുമതിയെന്ന് സുപ്രീംകോടതി

ചൊവ്വ, 19 ജൂലൈ 2016 (11:42 IST)
ഇരട്ട ജീവപര്യന്തം ശിക്ഷ പാടില്ലെന്ന് സുപ്രീംകോടതി. ഒരാൾക്ക് ഒരു ജീവിതമേ ജീവിക്കാൻ കഴിയുകയുള്ളു അപ്പോൾ ഒരു ജീവപര്യന്തം പര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഭരണ ഘടനാ ബഞ്ചിന്റേതാണ് ഇരട്ട ജീവപര്യന്തം സംബന്ധിച്ച വിധി. 
 
തമിഴ്നാട്ടിൽ നിന്നുള്ള ഒരു കേസിന്റെ വാദം കേൾക്കുകയായിരുന്നു കോടതി. ഏഴു പേരെ കൊലചെയ്ത മുത്തുലിംഗമെന്ന കുറ്റവാളിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച മദ്രാസ് കോടതി വിധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം‌കോടതി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക