ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല, മറ്റ് പേരുകളിലും ഈടാക്കുന്നതിൽ വിലക്ക്
തിങ്കള്‍, 4 ജൂലൈ 2022 (18:34 IST)
ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിൽ വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
മറ്റ് പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്. ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം.