ഫാസ്റ്റാഗ് ഇനി നിർബന്ധം,യാത്രക്കാരോട് കർശന നിലപാട് വേണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ നിർദേശം

അഭിറാം മനോഹർ

വ്യാഴം, 21 നവം‌ബര്‍ 2019 (15:52 IST)
രാജ്യത്ത് ഡിസംബർ ഒന്ന് മുതൽ ഫാസ്റ്റാഗ്  നിർബന്ധമാക്കാൻ ഒരുങ്ങുമ്പോൾ ഇതറിയാതെ വരുന്ന യാത്രക്കാരോട് കർശന നിലപാട് വേണ്ടെന്ന് ദേശീയപാത അതോറിറ്റി ടോൾ പ്ലാസ നടത്തുന്നവർക്ക് വാക്കാൽ നിർദേശം നൽകി. ഡിസംബർ ഒന്ന് മുതൽ നിയമപ്രകാരം ഫാസ്റ്റാഗ് ഇല്ലാത്തവർക്ക് പിഴയായി വാഹനങ്ങളിൽ നിന്നും ഇരട്ടി തുക ഈടാക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം.
 
എന്നാൽ തുടക്കത്തിൽ തന്നെ ഇത്തരത്തിൽ കർശന നിലപാട് എടുക്കേണ്ടെന്നും നിയമലംഘനം ആവർത്തിക്കുന്നവരിൽ നിന്നും മാത്രം പിഴ ഈടാക്കിയാൽ മതിയെന്നുമാണ് പുതിയ നിർദേശം. രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും നാല് ട്രാക്കുകൽ ഫാസ്റ്റാഗ് ആക്കണമെന്നും നിർദേശത്തിലുണ്ട്. 
 
മൊത്തമുള്ള ട്രാക്കുകളിൽ ഇരുവശത്തും നാല് വീതം മൊത്തം എട്ട് ട്രാക്കുകളിൽ ഫാസ്റ്റാഗും അല്ലാത്തവയിൽ ഫാസ്റ്റാഗില്ലാതെ വാഹനങ്ങൾക്ക് പോകുവാനുമാണ് സൗകര്യം ഒരുക്കുന്നത്. 
 
ഡിസംബർ ഒന്ന് മുതൽ പാതയുടെ ഇടത് വശത്തുള്ള ഒരു ട്രാക്കിൽ മാത്രമായിരിക്കും പണമടച്ച് യാത്ര ചെയ്യുവാനുള്ള സൗകര്യം ലഭിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍