'എന്റെ അഭിപ്രായത്തില്‍ രാജ്യം മറ്റൊരു ഇന്ധനത്തിലേക്ക് മാറേണ്ട സമയമായി': പെട്രോള്‍ വില വര്‍ധനവില്‍ നിതിന്‍ ഗഡ്കരി

ശ്രീനു എസ്

ബുധന്‍, 17 ഫെബ്രുവരി 2021 (09:11 IST)
തന്റെ അഭിപ്രായത്തില്‍ രാജ്യം മറ്റൊരു ഇന്ധനത്തിലേക്ക് മാറേണ്ട സമയമായിയെന്ന് പെട്രോള്‍ വില വര്‍ധനവില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇതില്‍ തനിക്ക് ഏറ്റവും ഉചിതമായി തോന്നുന്നത് വൈദ്യുതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് വൈദ്യുതി മിച്ചം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം കേന്ദ്ര ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള വാഹന്‍, സാരഥി എന്നീപോര്‍ട്ടലുകളിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റാബേസ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതായി ദിവസങ്ങള്‍ക്ക് മന്‍പ് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. ഇതിലൂടെ നൂറുകോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍