36 വവ്വാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ 12 എണ്ണത്തിൽ നിപ വൈറസ് സാനിധ്യം കണ്ടെത്തി

വെള്ളി, 21 ജൂണ്‍ 2019 (19:28 IST)
നഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 36 വവ്വാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ 12 എണ്ണത്തിൽ നിപ വൈറസിന്റെ സാനിധ്യമുള്ളതായി കണ്ടെത്തി. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. കഴിഞ്ഞ വർഷം നിപ്പ വൈറസ് ബാധ ഉണ്ടായ സമയത്ത് ശേഖരിച്ച സാംപിളുകളിൽ പത്തെൺണ്ണത്തിലും നിപ ഉള്ളതായി കണ്ടെത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.
 
കേരളത്തിലെ എറണാകുളം ജില്ലയിൽ ഒരേയൊരു നിപ്പ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗിയെ ആശുപത്രിയിൽനിന്നും ഡിസ്റ്റാർജ് ചെയ്തിട്ടുണ്ട്. 50 പേരിൽ നിപ്പ സംശയിക്കുകയും 330 പേരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു എന്നാൽ ഇവരിൽ ആർക്കും നിപ ബാധ ഉണ്ടായിട്ടില്ല എന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
 
2018ൽ നിപ്പ ബാധയുണ്ടായ സായത്ത് 52 വവ്വാലുകളിൽനിന്നുമാണ് സമ്പിൾ ശേഖരിച്ചിരുന്നത്. ഇതിൽ 10 എണ്ണത്തിൽ നിപ്പയുടെ സാനിധ്യം ഉണ്ടായിരുന്നു. എറണാകുളത്തുനിന്നും ശേഖരിച്ച 36 സാംപിളുകളിൽ 12 എണ്ണത്തിൽ നിപയുടെ സനിധ്യം ഉണ്ടെന്ന കണ്ടെത്തൽ ആശങ്കപ്പെടുത്തുന്നതാണ്. 2018 കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഉണ്ടായ നിപ ബാധയിൽ 17 പേർക്കാണ് ജീവൻ നഷ്ടമായത്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍