മുംബൈ തീരത്ത് ഉണ്ടായ എണ്ണച്ചോര്‍ച്ച: ഖത്തര്‍ കേന്ദ്രമായ ഷിപ്പിങ് കമ്പനിക്ക് നൂറുകോടി രൂപ പിഴ

ചൊവ്വ, 23 ഓഗസ്റ്റ് 2016 (19:33 IST)
ഖത്തര്‍ ആസ്ഥാനമായുള്ള ഷിപ്പിങ് കമ്പനിക്ക് നൂറുകോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണല്‍ ആണ് പിഴ ചുമത്തിയത്. 2011ല്‍ മുംബൈ തീരത്ത് ഉണ്ടായ എണ്ണ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയിരിക്കുന്നത്.
 
ഖത്തർ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡെൽറ്റ ഷിപ്പിങ്​ മറൈൻ കമ്പനിയുടെ ഉടമസ്​ഥതയിലുള്ള എം വി റാക്​ എന്ന ചരക്കു കപ്പലാണ്​ മുംബൈയുടെ 20 നോട്ടിക്കൽ മൈൽ ദൂരെ കടലിൽ താഴ്​ന്നത്.​ 2011 ആഗസ്​റ്റ്​ നാലിനായിരുന്നു​ കപ്പൽ മുങ്ങിയത്​.
 
അദാനി ഗ്രൂപ്പിന്റെ താപനിലയത്തിൽ ​​​പ്രവർത്തിക്കാൻ വേണ്ടിയുള്ള കൽക്കരിയും ഡീസലുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്​. ഇത് കടലില്‍ കലര്‍ന്ന് പരിസ്​ഥിതിനാശം വരുത്തിയതിന്​ അദാനി എൻറർപ്രൈസസിന്​ അഞ്ചുകോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്​.

വെബ്ദുനിയ വായിക്കുക