'എനിയ്ക്കും രാജ്യത്തിനും വേണ്ടി ജയിച്ചു വാ''; നര്‍സിംഗിന് പിന്തുണ അറിയിച്ച് സുശീല്‍ കുമാർ

ചൊവ്വ, 2 ഓഗസ്റ്റ് 2016 (09:53 IST)
ഗുസ്തി താരം നര്‍സിങ് യാദവിന് പിന്തുണയുമായി ഒളിംപ്യന്‍ സുശീല്‍ കുമാർ. നാര്‍സിങ് കുറ്റവിമുക്തനായതില്‍ സന്തോഷമുണ്ടെന്നും തന്റെ പിന്തുണ എപ്പോഴും കൂടെയുണ്ടെന്നും സുശീല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉത്തേജകമരുന്ന വിവാദക്കുരുക്കില്‍ നിന്ന് ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) മോചനം നല്‍കിയതിനു പിന്നാലെയാണ് നര്‍സിങിന് പിന്തുണയുമായി സുശീല്‍ രംഗത്തെത്തിയത്.തനിക്കും രാജ്യത്തിനും വേണ്ടി ജയിച്ച് വരണമെന്നും സുശീല്‍ പറഞ്ഞു. 
 
നിരോധിത മരുന്ന് മെറ്റഡിയനോണ്‍ ഉപയോഗിച്ചതായി നര്‍സിങ് യാദവ് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടർന്നാണ് നർസിങ് വിവാദത്തിലകപ്പെട്ടത്. നര്‍സിങിന്റെ ഭാഗത്ത് പിഴവൊന്നുമില്ലെന്നും മറ്റൊരു അത്‌ലറ്റിന്റെ വിധ്വംസക പ്രവൃത്തിയുടെ ഇരയാണ് അദ്ദേഹമെന്നും നാഡയുടെ അച്ചടക്ക സമിതിയും വ്യക്തമാക്കിയതോടെ നര്‍സിങിന് നേരിടേണ്ടി വന്ന വിലക്ക് മാറുകയായിരുന്നു.
 

बहुत ख़ुशी की बात है l मेरा सपोर्ट पहले भी था आज भी है और कल भी रहेगा l go win for me and the country #NarsinghYadav

— Sushil Kumar (@WrestlerSushil) August 1, 2016

വെബ്ദുനിയ വായിക്കുക