ഇന്ത്യൻ അതിർത്തിയിലെ കലാപാനി, ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളെല്ലാം പുതിയ ഭൂപടം പ്രകാരം നേപ്പാൾ അതിർത്തിയിലാണ്. ചൈനയുമായുള്ള 62ലെ യുദ്ധത്തിന് ശേഷം ഇന്ത്യയുടെ ശക്തമായ സൈനിക നിരീക്ഷണം ഉള്ള മേഖലയാണിവ. ഇതോടെ ഇന്ത്യാ-നേപ്പാൾ നയതന്ത്ര ബന്ധം കൂടുതൽ വഷളാവാനാണ് സാധ്യത.
ഇന്ന് നേപ്പാളിൽ ചേർന്ന പ്രത്യേക പാർലമമെന്റ് സമ്മേളനത്തിൽ ആകെയുള്ള 275 അംഗങ്ങളിൽ 258 പേരാണ് പങ്കെടുത്തത്. ഇവരെല്ലാവരും തന്നെ പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.ഇനി മാപ്പ് ദേശീയ അസംബ്ലിയുടെ അംഗീകാരത്തിന് അയക്കും. അവിടെയും വോട്ടെടുപ്പിലൂടെ മാപ്പ് അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.