നേപ്പാള്‍ ഭൂകമ്പം ആഭ്യന്തര മന്ത്രി അറിയുന്നതിനും മുമ്പേ പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനം തുടങ്ങി...!

തിങ്കള്‍, 27 ഏപ്രില്‍ 2015 (19:05 IST)
നേപ്പാൾ ഭൂകമ്പമുണ്ടായി ഇന്ത്യയിലും നേപ്പാളിലും അടക്കം നിരവധി ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിവരങ്ങള്‍ അറിഞ്ഞുവന്നപ്പോഴേക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.

ഭൂകന്പത്തിന് അഞ്ചു മിനിട്ട് മുന്പ് വരെ പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്ന രാജ്നാഥ് സിംഗ് ഭൂകമ്പത്തിന്റെ വാര്‍ത്ത അറിയുന്നത് തന്നെ മോഡിയില്‍ നിന്നാണ്. എന്നാല്‍ അതിനു മുമ്പ് തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മോഡി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ഉത്തരവിട്ടു കഴിഞ്ഞിരുന്നു.

ഇക്കാര്യം വെളിപ്പെടുത്തിയത് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തന്നെയാണ്. ഭൂകമ്പമുണ്ടായ  ഉടനടി പ്രതികരിച്ച ഇന്ത്യയുടെ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദനമർഹിക്കുന്നതായി പറഞ്ഞ അദ്ദേഹം രണ്ടു ദിവസം മുമ്പ് നടന്ന ദുരന്തത്തെക്കുറിച്ച് തനിക്കു മുമ്പേ അറിഞ്ഞ മോഡി അതിവേഗം രക്ഷാപ്രവർത്തനത്തിന് ഉത്തരവിട്ടതായി അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. ദുരന്തത്തെ കുറിച്ച് എനിക്ക് വിവരം നൽകിയത് മോഡിയാണ്. അന്ന് മൂന്ന് മണിക്ക് അടിയന്തര യോഗം വിളിച്ചതായി മോഡി അറിയിച്ചു. യഥാർത്ഥത്തിൽ,​ ആഭ്യന്തരമന്ത്രിയിൽ നിന്ന് ഉണ്ടാവേണ്ട ദ്രുതപ്രതികരണമാണ് മോദിയിൽ നിന്ന് ഉണ്ടായത്- രാജ്നാഥ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക