നേപ്പാള്‍ ഭൂകമ്പം; അനാഥരായ മുഴുവൻ കുട്ടികളേയും ബാബാ രാംദേവ് ദത്തെടുക്കും
തിങ്കള്‍, 27 ഏപ്രില്‍ 2015 (18:27 IST)
നേപ്പാളിൽ ഭൂകമ്പത്തെത്തുടർന്ന് അനാഥരായ മുഴുവൻ കുട്ടികളേയും ദത്തെടുക്കുമെന്ന് യോഗ ഗുരു ബാബ രാം ദേവ് പറഞ്ഞു . നേപ്പാൾ പൂർവ്വ സ്ഥിതിയിലാവുന്നത് വരെ അവിടെത്തന്നെ തുടരാനാണ് തീരുമാനമെന്ന് രാംദേവ് അറിയിച്ചു
ഭൂകമ്പത്തിന്റെ സമയത്ത് നേപ്പാളിലായിരുന്ന രാംദേവ് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് . പതഞ്ജലി നേപ്പാൾ ഘടകം സംഘടിപ്പിച്ച യോഗ ക്ലാസ് അവസാനിപ്പിച്ച് അദ്ദേഹം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ പരിപാടി നടന്ന പന്തൽ തകർന്നു വീണിരുന്നു .
അതിനിടെ നേപ്പാളിലെ മരണ സംഖ്യ 3600 കടന്നു. മരണം ആറായിരമാകുമെന്നാണ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ കരസേനയും ദുരന്ത നിവാരണ സേനയും വ്യോമസേനയും സംയുക്തമായി നേപ്പാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തിന്‍ല്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നേപ്പാളിന് ഇന്ത്യ വന്‍ സഹായമാണ് ദുരന്തം ഉണ്ടായി മിനുട്ടുകള്‍ക്കുള്ളില്‍ എത്തിച്ചത്.