മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് രണ്ടാംഘട്ട പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജി ഇന്ന് സുപ്രിംകോടതി വാദം കേള്‍ക്കും. അന്‍ഷുല്‍ ശര്‍മ എന്ന വിദ്യാര്‍ത്ഥിയാണ് ഇതു സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. പരീക്ഷയുടെ തലേദിവസം അന്തര്‍ സംസ്ഥാന റാക്കറ്റുമായി ബന്ധപ്പെട്ട അഞ്ചു പേരെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് പതിനേഴിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത്.