നീറ്റ് പരീക്ഷാതീയ്യതി നീട്ടില്ല: ഗൾഫിൽ പരീക്ഷാകേന്ദ്രം അനുവദിക്കാൻ പറ്റില്ലെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ

ശനി, 22 ഓഗസ്റ്റ് 2020 (12:06 IST)
സെപ്‌റ്റംബർ 13ന് നടക്കേണ്ട നീറ്റ് പരീക്ഷ മാറ്റിവെയ്‌ക്കാൻ കഴിയില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. ഓൺലൈനായി പരീക്ഷ സംഘടിപ്പിക്കാൻ സാധിക്കില്ലെന്നും ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ നടത്താൻ കഴിയില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്‌മൂലത്തിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.
 
നീറ്റ് പരീക്ഷ ഇനിയും നീട്ടിവെക്കുന്നത് അക്കാദമിക് കലണ്ടർ തകിടം മറിക്കും. ഇനിയും പ്രവേശന നടപടി വൈകിയാൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസമോ പരിശീലനമോ നൽകാനാവില്ലെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.
 
ജെഇഇ പരീക്ഷ പോലെ വിദേശ രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. നീറ്റ് പരീക്ഷ ഓൺലൈനിൽ നടത്താനും സാധിക്കില്ല. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ന് തന്നെ നടത്തും എന്ന് വ്യക്തമാക്കി ദേശിയ ടെസ്റ്റിംഗ് ഏജന്‍സി ഇന്നലെ വാര്‍ത്ത കുറിപ്പ് ഇറക്കിയിരുന്നു. പരീക്ഷ നടത്തിപ്പിനുള്ള പ്രോട്ടോക്കോൾ അടുത്ത ആഴ്‌ച പുറത്തിറക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥർ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍