ചിരിയെന്നാല്‍ ഏതൊരു ആയുധത്തിലും ശക്തമാണ്, ചിരിയേക്കാൾ വലിയ ആയുധം വേറെയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിരി മനുഷ്യരെ തമ്മിൽ തകര്‍ക്കുകയല്ല, മറിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്യുകയെന്ന് മോദി വ്യക്തമാക്കി. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ചോ രാമസ്വാമിയുടെ അനുസ്മരണ പരിപാടിയില്‍ ശനിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോയുടെ ആക്ഷേപഹാസ്യങ്ങള്‍ വിമര്‍ശനങ്ങളെ പ്രിയപ്പെട്ടവയാക്കിയിരുന്നു. ചോയെ മനസിലാക്കുക അത്ര എളുപ്പമല്ല. അത് അറിയണമെങ്കില്‍ ഭാഷകള്‍ക്കും അപ്പുറത്തുള്ള അദ്ദേഹത്തിന്റെ ദേശസ്‌നേഹം, ധൈര്യം, ആത്മാര്‍ഥത എന്നിവ തിരിച്ചറിയണം. ചോയുടെ സംഭാവനകള്‍ തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങുന്നവയല്ല. ഇന്ത്യയിലെ മാധ്യമ-രാഷ്ട്രീയ രംഗങ്ങളിലെല്ലാം അദ്ദേഹത്തിന് സ്വാധീനം ചെലുത്താന്‍ സാധിച്ചിരിക്കുന്നതായും മോദി പറഞ്ഞു.