നാഷനല്‍ ഹെറാള്‍ഡ്: കേസ് പകപോക്കല്‍ മാത്രമെന്ന് സോണിയ

ബുധന്‍, 9 ജൂലൈ 2014 (16:12 IST)
നാഷനല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസില്‍ ആദായ നികുതി വകുപ്പ് തനിക്കെതിരെ നോട്ടീസയച്ചത് രാഷ്ട്രീയ പകപോക്കലെന്ന്
സോണിയ ഗാന്ധി. എതിരാളികളുടെ ഈ നടപടി കോണ്‍ഗ്രസിനെ തകര്‍ക്കുകയില്ലെന്നും അതേസമയം പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ കാരണമാകുമെന്നുമാണ് സോണിയാ പറഞ്ഞത്.

ഇടപാട് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരെ ചേര്‍ത്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി നല്‍കിയ സ്വകാര്യ അന്യായത്തില്‍ ഇവര്‍ക്ക് ഡല്‍ഹി കോടതി സമന്‍സയച്ചിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ ഒസ്‌കാര്‍ ഫെര്‍ണാണ്ടസ്, മോട്ടിലാല്‍ വോറ, പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശകന്‍ സാം പിട്രോഡ, സുമന്‍ ദുബെ എന്നിവര്‍ക്കാണ് സമന്‍സ് ലഭിച്ചത്. തുടര്‍ന്ന് ആഗസ്ത്  ഏഴിന് കോടതിയില്‍ ഹാജരാകണമെന്നാണ് മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് ഗോമതി മനോചയുടെ ഉത്തരവ്.

സോണിയാ ഗാന്ധിക്കും കുടുംബത്തിനും ഭൂരിപക്ഷമുള്ള സ്വകാര്യകമ്പനിയായ യംഗ് ഇന്ത്യനായി 2008ല്‍ പൂട്ടിയ 'നാഷണല്‍ ഹെറാള്‍ഡ്' ദിനപത്രത്തിന്റെ ഡല്‍ഹി ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ കെട്ടിടം തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ഇതിനെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി പാര്‍ട്ടി നിയമവിരുദ്ധമായി തുക ചിലവഴിച്ചുവെന്നും. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1938 ല്‍ തുടങ്ങിയ പത്രമാണ് നാഷണല്‍ ഹെറാള്‍ഡ് 2008 ല്‍ അടച്ചുപൂട്ടുകയും. തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി സോണിയും രാഹുലും ദുര്‍വിനിയോഗം ചെയ്തുവെന്നും സുബ്രഹ്മണ്യന്‍സ്വാമി ഹര്‍ജിയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക