ഐക്യത്തിലൂടെ മാത്രമെ രാജ്യപുരോഗതി കൈവരിക്കാനാകൂ: പ്രധാനമന്ത്രി
ശനി, 31 ഒക്‌ടോബര്‍ 2015 (11:38 IST)
ഐക്യത്തിലൂടെ മാത്രമെ രാജ്യപുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഐക്യം, സമാധാനം, ശാന്തി, യോജിപ്പ് എന്നിവ രാജ്യത്തിന് ആവശ്യമാണ്. ഇവയിലൂടെ മാത്രമെ രാഷ്‌ട്ര പുരോഗതി കൈവരിക്കാന്‍ സാധിക്കു. രാജ്യത്തിന്റെ ഐക്യത തകരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെ മറക്കാനാവില്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി സർദാർ പട്ടേലിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം. സര്‍ദാര്‍ പട്ടേലിനെ പോലെ പലരുടേയും പ്രയത്നഫലമാണ് രാജ്യത്തെ ഐക്യത. സർദാർ വല്ലഭായ് പട്ടേൽ ഒരിയ്ക്കലും കുടുംബവാഴ്ചയിൽ അഭിരമിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പരമ്പര്യം അവകാശപ്പെട്ട് ആരും അനർഹമായി ഒന്നും നേടിയുമില്ലെന്നും മോഡി വ്യക്തമാക്കി.
ന്യൂഡൽഹിയിലെ രാജ്പഥിൽ സർദാർ പട്ടേലിന്റെ 140മത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്ന ഏകതാ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌ത് സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനങ്ങളിലും ഇതോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിയ്ക്കുന്നുണ്ട്.
ആതേസമയം, രാജ്യത്ത് രൂക്ഷമായി വളര്‍ന്നുവരുന്ന ഫാസിസ്‌റ്റ് നയങ്ങളെയും ബീഫ് വിവാദങ്ങളെയും കുറിച്ച് മോഡി ഒന്നും വ്യക്തമാക്കിയില്ല എന്നത് ഏറെ ശ്രദ്ധേയമായി.