ഗ്രാമങ്ങളുടെ വികസനം എങ്ങനെയെന്ന് നമ്മള്‍ ചിന്തിക്കണം: മോഡി
വെള്ളി, 24 ഏപ്രില്‍ 2015 (12:55 IST)
ഇന്ത്യന്‍ ഗ്രാമങ്ങളെ എങ്ങനെ വികസനത്തിന്റെ പാതയില്‍ എത്തിക്കാം എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗ്രാമീണര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും അവരെ ജോലിയില്‍ കൂടുതല്‍ പ്രോത്സാഹാനം നല്‍കുകയും വേണം. ഗ്രാമങ്ങളെക്കുറിച്ചു നമ്മള്‍ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ജീവിക്കുന്നതു ഗ്രാമങ്ങളിലാണ് എന്നാണ് മഹാത്മഗാന്ധി പറഞ്ഞത്. വിരമിച്ച അധ്യാപികമാരോട് കുട്ടികളെ പഠിപ്പിക്കാന്‍ കുറച്ചു സമയം കണ്ടെത്തണമെന്നു പറഞ്ഞാല്‍ അവര്‍ അതിന് തയാറാകും. ഗ്രാമീണര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും അവരെ ജോലിയില്‍ കൂടുതല്‍ പ്രോത്സാഹാനം നല്‍കുകയും വേണമെന്നും മോഡി പറഞ്ഞു.
ഗ്രാമങ്ങളിലുള്ള കുട്ടികളുടെ വിദ്യഭ്യാസത്തിലും അതീവ ശ്രദ്ധവേണം. എല്ലാ ഗ്രാമങ്ങളില്‍ ഉള്ളവരും അടുത്ത അഞ്ചു വര്‍ഷത്തേക്കു തങ്ങളുടെ ഗ്രാമത്തില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നു ചിന്തിക്കണമെന്നും മോഡി പറഞ്ഞു. ദേശീയ പഞ്ചായത്തുരാജ് ദിന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.