'മോഡി സമ്മാനിച്ചത് വിലക്കയറ്റവും വര്‍ഗ്ഗീയ ധ്രുവീകരണവും'

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (12:36 IST)
മോഡി സര്‍ക്കാര്‍ നൂറു ദിനം കൊണ്ട് രാജ്യത്തിന് സമ്മാനിച്ചത് വിലക്കയറ്റവും വര്‍ഗ്ഗീയ ധ്രുവീകരണവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി.

തന്റെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയില്‍ വെച്ചാണ് സോണിയാ ഗാന്ധി മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത് വിലക്കയറ്റം വര്‍ധിപ്പിക്കാനും വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും. രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുറഞ്ഞോ കൂടിയോ എന്നതു സംബന്ധിച്ച് ജനങ്ങള്‍ മറുപടി നല്‍കുമെന്നും സോണിയ വ്യക്തമാക്കി.

വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി മറ്റ് സാഹചര്യങ്ങളിലേക്ക് രാജ്യത്തെ മോഡി സര്‍ക്കാര്‍  തള്ളിവിടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വ്യക്തമാക്കി. രാജ്യത്തുണ്ടായി കൊണ്ടിരിക്കുന്ന കലാപങ്ങളില്‍ പ്രധാനമന്ത്രി എന്തു കൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക