കെ സുധാകരനെ പിന്തുണക്കേണ്ട കാര്യം തനിക്കില്ലെന്നു സരിത വ്യക്തമാക്കി. തന്നെ വിമര്‍ശിച്ച പിസി ജോര്‍ജിനോളം തരംതാഴാന്‍ താനില്ല. അബ്ദുള്ളക്കുട്ടിയ്ക്കെതിരേ എല്ലാ തെളിവുകളും കൈയിലുണ്ട്. അട്ടക്കുളങ്ങര ജയിലില്‍വെച്ച് അഡ്വ ഫെനിയുടെ കൈവശം എഴുതി നല്‍കിയ കത്തിന്റെ പകര്‍പ്പ് ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ വിശദാംശങ്ങള്‍ അറിയാമായിരിക്കാം. കത്തില്‍ രാഷ്ട്രീയനേതാക്കളുടെ പേരുകളുണ്ടെന്നും സരിത പറഞ്ഞു.
അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്ന കേസില്‍ മൊഴി നല്‍കാന്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെത്തിയതായിരുന്നു സരിത. തുടര്‍ന്ന് കേസ് 29-ലേക്ക് മാറ്റി. എന്നാല്‍ തനിക്ക് അനുവദിച്ച സമയം മൂന്ന് മണിക്ക് ആയിരുന്നുവെന്നും 2:30ന് കോടതിയില്‍ എത്തിയപ്പോഴേക്കും കേസ് വിളിച്ചുവെന്നുമാണ് സരിതയുടെ ഭാഷ്യം. കേസ് വിളിച്ച് മാറ്റിവെച്ച ശേഷം കോടതിയില്‍ ഹാജരാകുകയാണ് സരിത ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.