മുസാഫര്‍നഗര്‍: നാല് യുവാക്കളെ കഴുത്തറുത്തു കൊന്നു
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്നലെ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നാല് യുവാക്കളെ കഴുത്തറുത്തു കൊന്ന നിലയില്‍ കണ്ടെത്തി.
ബഹാദുര്‍പുര്‍ വനമേഖലയില്‍ ഗ്രാമീണരാണ് ഞായറാഴ്ച രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്.സംഭവത്തേത്തുടര്‍ന്ന് പാട്ടിപഠ്-കാട്ടിമ ഗ്രാമീണര്‍ റോഡ് ഉപരോധിച്ചു.പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.