മിസോറം യുവതി ഡല്‍ഹിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍
വെള്ളി, 17 ഒക്‌ടോബര്‍ 2014 (14:25 IST)
ഇരുപത്തിനാലുകാരിയായ മിസോറം യുവതി ഡല്‍ഹിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. തലയ്ക്കും ശരീരത്തിനും കുത്തേറ്റ നിലയില്‍ സൗത്ത് ഡല്‍ഹി മുനിര്‍കയിലെ വീട്ടില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അമിതമായി രക്തം വാര്‍ന്നാണ് യുവതിയുടെ മരണത്തിന് കാരണമായത്.
ഡല്‍ഹിയിലെ ഒരു കോള്‍ സെന്‍്ററില്‍ ജോലി ചെയ്യുകയായിരുന്ന മിസോറം സ്വദേശി ജൂലിയറ്റാണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷം മുമ്പ് ഡല്‍ഹിയിലത്തെിയ യുവതി ഒരു സുഹൃത്തിനൊപ്പമാണ് താമാസിച്ചിരുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയുടെ തലയിലും ശരീരത്തും നിരവധി മുറിവുകള്‍ കണ്ടെത്തിയെന്നും. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഡല്‍ഹിയില്‍ തുടരുന്നതിനിടെയാണ് സംഭവം.