മോഡിയുടെ ശബ്ദം ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലും മുഴങ്ങും

തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (16:13 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശബ്ദം ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലും മുഴങ്ങും.  ഓസ്‌ട്രേലിയന്‍ പാര്‍ലമെന്ററിന്റെ പ്രത്യേക സംയുക്ത സമ്മേളനത്തിലാണ് മോഡി പ്രസംഗിക്കുക. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് അടുത്ത മാസമാണ് മോഡിയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നിശ്ചയിച്ചിരിക്കുന്നത്. 
 
ഹിന്ദിയിലായിരിക്കും പ്രസംഗം. മോഡി പാര്‍ലമെന്റിലെ അഭിസംബോധന ചെയ്യണമെന്ന് വലിയൊരു വിഭാഗം അംഗങ്ങള്‍ ആവശ്യമുന്നയിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കും മോഡി.
 
നവംബര്‍ 15നും 16നുമാണ് ജി 20 ഉച്ചകോടി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതായിരിക്കും മോഡിയുടെ സന്ദര്‍ശനമെന്ന് ലേബര്‍ സെനറ്റര്‍ തസ്മാനിയ ലിസ സിംഗ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റംഗമാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ലിസ സിംഗ്.
 
മോഡിക്കു പുറമേ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രസംഗിക്കും.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക