മോഡി തലച്ചോര്‍ ഉപയോഗിക്കാറില്ലെന്ന് മമത

വ്യാഴം, 9 ഏപ്രില്‍ 2015 (14:24 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി തലച്ചോര്‍ ഉപയോഗിക്കാറില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴാണ് മമത വിവാദ പരാമര്‍ശം നടത്തിയത്.

സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള തിരക്കിലാണവര്‍. ക്രിസ്തീയ ദേവാലയങ്ങളും അവര്‍ നശിപ്പിക്കുന്നു. വര്‍ഗീയ സംഘര്‍ഷത്തിന് തിരികൊളുത്തുന്നു മമത പറഞ്ഞു.
 
ബലം പ്രയോഗിച്ചുള്ള ഭൂമിയേറ്റെടുക്കലിന് ഞങ്ങള്‍ എതിരാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരിക്കലും സമ്മര്‍ദ്ദത്തിന് മുന്‍പില്‍ തലകുനിക്കില്ല.

ഞങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകും മമത വ്യക്തമാക്കി. തൃണമൂല്‍ പാര്‍ട്ടിയുടെ വരവ് ചിലവ് കണക്കുകള്‍ ആവശ്യപ്പെട്ടവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ചിലവഴിച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാകുമോ എന്നും മമത ചോദിച്ചു.
 

വെബ്ദുനിയ വായിക്കുക