കേരളത്തില്‍ 10 ജില്ലകളിലെ 74 സ്ഥലങ്ങളില്‍ കുടിവെള്ളം മലിനം. ജലവിഭവ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളിലെ കുടിവെള്ളം ഇത്തരത്തില്‍ മലിനമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലാണ് കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയത്.
രാജ്യത്തെ 96 ജില്ലകളിലും കുടിവെള്ളം ഇത്തരത്തില്‍ മാലിന്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഒമ്പത് ജില്ലകളിലെ 32 ജനവാസ കേന്ദ്രങ്ങളില്‍ റേഡിയോ ആക്ടീവ് മൂലകമായ യുറേനിയം കണ്ടെത്തിയിട്ടുണ്ട്. ഇത് വൃക്ക, കരള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. മറ്റ് ഇടങ്ങളില്‍ ഇരുമ്പ്, നൈട്രേറ്റ്, ലവണാംശം തുടങ്ങിയ മാലിന്യങ്ങള്‍ ആണ് കണ്ടെത്തിയിട്ടുള്ളത്.