പെൺകുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക്; ലംഘിക്കുന്നവർക്ക് പിഴ 2000 രൂപ
വ്യാഴം, 24 മാര്‍ച്ച് 2016 (15:04 IST)
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിനോട് വിലക്ക്. ഉത്തർപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലാണ് പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞിരിക്കുന്നത്.
ഇന്ത്യയിലെ പല ഉൾഗ്രാമങ്ങളിലും ഇത് നിലനിൽക്കുന്നുണ്ടെങ്കിലും പെൺകുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിൽ കർശനമായ വിലക്കാണ് ഇത്തവണ ഏർപ്പെടുത്തിരിക്കുന്നത്.
ആരെയെങ്കിലും വിളിക്കണമെങ്കിൽ മാതാപിതാക്കളുടെ ഫോൺ ഉപയോഗിക്കാമെന്നാണ് അറിയിപ്പ്. പെൺകുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കരുത് എന്ന് വിലക്ക് ഏർപ്പെടുത്തിയതിനെ എതിർത്ത് ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
എന്നാൽ ഈ തീരുമാനം ശരിയാണെന്ന രീതിയിൽ ഇതിനോട് അനുകൂലിക്കുന്നവരും ഉണ്ട്. മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെ കണക്കെടുത്താൽ 8% വും പുരുഷൻമാരാണ്. വെറും 2% മാത്രമാണ് സ്ത്രീകൾ ഫോൺ ഉപയോഗിക്കുന്നത്.
18 വയസ്സ് തികയാത്ത പെൺകുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നത് 2012ൽ ബീഹാറിൽ നിരോധിച്ചിരുന്നു. പെൺകുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പിഴയായി 2000 രൂപ ഈടാക്കുകയും മാതാപിതാക്കളുടെ ഫോൺ ഉപയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യും.