സിങ്ങിന്റെ കുടുംബവുമായി പരിചയമുള്ള വ്യക്തിയാണ് പ്രദീപ്സിങ്. ഓഗസ്റ്റ് ആറിന് സിങ്ങിന്റെ ഭാര്യയുമായി ഫോണിൽ സ്വകാര്യ സംഭാഷണത്തിലേർപ്പെട്ട ഇയാൾ അത് റെക്കോർഡ് ചെയ്യുകയായിരുന്നു. രണ്ടുകോടി രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ സംഭാഷണവും ചില ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ അപമാനിക്കുമെന്നുമായിരുന്നു ഭീഷണി.