മേഘാലയയില്‍ ഭീകരാക്രമണം: സൈനികര്‍ക്ക് പരുക്ക്

ഞായര്‍, 31 മെയ് 2015 (15:13 IST)
മേഘാലയയില്‍ ഭീകരരുടെ ആക്രമണത്തില്‍ സിആര്‍പിഎഫ് സൈനികനടക്കം നാലു പേര്‍ക്കു പരുക്കേറ്റു. ഭീകരര്‍ വേയ് ബ്രിഡ്ജിലേക്കു ഗ്രനേഡ് എറിയുകയും വെടിവയ്ക്കുകയും ചെയ്തു. മൂന്നു ജീവനക്കാര്‍ക്കും ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനും പരുക്കേറ്റത്. 
 
ഞായറാഴ്ച പുലര്‍ച്ചെ 3.30 ന് എന്‍എച്ച് 62 ല്‍ ശരണ്‍ഗമ ഗ്രാമത്തിലായിരുന്നു സംഭവം. ഇവിടെ ഒരു വേയ് ബ്രിഡ്ജിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിനു ശേഷം ഭീകരര്‍ രക്ഷപെട്ടു.
 

വെബ്ദുനിയ വായിക്കുക