മണിപ്പൂരില്‍ ഭീകരാക്രമണത്തിൽ ഇരുപത് സൈനികർ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പൂരിലെ ചാന്ദൽ ജില്ലയിലാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ ഏത് ഭീകരവാദി സംഘമാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മരണ സംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ 8.30നായിരുന്നു ആക്രമണം. മൊതുളിൽ നിന്ന് ഇംഫാലിലേക്ക് വരുകയായിരുന്ന 6 ദോഗ്ര റെജിമെന്റിലെ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ സൈനികരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നേയുള്ളൂ. അസം റൈഫിള്‍സിന്റെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഛന്ദലില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.