ഒബാമയും പുടിനും എത്താനിരിക്കെ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യത

ഞായര്‍, 7 ഡിസം‌ബര്‍ 2014 (16:14 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്താനിരിക്കെ ഇന്ത്യയില്‍ ലഷ്‌ക്കര്‍ ഇ തൊയിബ ഭീകരാക്രമണം നടത്താന്‍ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി. ഈ സാഹചര്യത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം രാജ്യത്ത് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു.

പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌ക്കര്‍ ഇ തൊയിബ റിപ്പബ്ളിക് ദിനത്തിലോ, ഒബാമയുടെ സന്ദര്‍ശനത്തിനിടയിലോ ആക്രമണം നടത്താനിടയുണ്ടെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചക്കോടിക്കായി ബുധനാഴ്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനും ഇന്ത്യയിലെത്തുന്നുണ്ട്.

ഈ സാഹചര്യത്തില്‍ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ തീവ്രവാദ ആക്രമണ ഭീഷണിയെ കാണുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക