‘രാഹുലിനെ നയിച്ചത് തെറ്റായ ഉപദേശകര്‍’

വ്യാഴം, 22 മെയ് 2014 (11:59 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ. തെറ്റായ ഉപദേശകരാണ് രാഹുല്‍ഗാന്ധിയെ നയിച്ചതെന്നും ഇവര്‍ക്ക് രാഷ്ട്രീയ അനുഭവ പരിചയം ഇല്ലായിരുന്നുവെന്നും ദിയോറ കുറ്റപ്പെടുത്തി. 
 
പ്രവര്‍ത്തകരും എംപിമാരും പറയുന്നത് രാഹുലിന്റെ ഉപദേശകവൃന്ദം കേട്ടില്ല. സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ അനുഭവ പരിചയം ഇല്ലാത്തവരായിരുന്നു ഇവരെന്നും ദിയോറ കുറ്റപ്പെടുത്തി. 
അതേസമയം അസമിലെ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റ് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ഇന്ന് രാജിവെക്കും

വെബ്ദുനിയ വായിക്കുക