മീ ടൂ കാമ്പയിനില്‍ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്തേക്ക്. വിദേശയാത്ര കഴിഞ്ഞു മന്ത്രി ഞായറാഴ്ച തിരിച്ചെത്തുന്നതോടെ തീരുമാനമുണ്ടായേക്കും. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് അദ്ദേഹമാണെന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി വ്യക്തമാക്കി.