ഇനി ഒന്നും നേക്കേണ്ടതില്ല; പ്രസവാനുകൂല്യ നിയമ ഭേദഗതിക്കു അംഗീകാരം - രണ്ടില്‍ കൂടുതല്‍ മക്കളായാല്‍ കളി മാറും കേട്ടോ

വ്യാഴം, 11 ഓഗസ്റ്റ് 2016 (19:24 IST)
പൂര്‍ണ ശമ്പളാനുകൂല്യങ്ങളോടെയുള്ള പ്രസവാവധി ആറുമാസമാക്കാനുള്ള നിയമഭേദഗതി ബില്ലിന് രാജ്യസഭ പാസാക്കി. 1961ലെ പ്രസവാനുകൂല്യ നിയമത്തിൽ ഭേദഗതി വരുത്തിയാണു കുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മമാർക്ക് അനുകൂലമായ നിയമം ഏർപ്പെടുത്തുന്നത്.

ഇതോടെ ശമ്പളാനുകൂല്യങ്ങളോടെ പ്രസാവവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ദ്ധിക്കും. രണ്ടു മക്കളുടെ കാര്യത്തിലാണ് ആനുകൂല്യം. രണ്ടില്‍ കൂടുതല്‍ കുട്ടികളുടെ കാര്യത്തില്‍ പ്രസവാവധി 12 ആഴ്ച തന്നെയായിരിക്കും. കുട്ടികളെ ദത്തെടുക്കുന്ന അമ്മയ്ക്കും 12 ആഴ്ചത്തെ മാതൃത്വ അവധി അനുവദിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനും വ്യവസ്ഥയുണ്ട്. 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ കുട്ടികളെ പരിചരിക്കുന്നതിന് ക്രഷ് നിര്‍ബന്ധമാക്കി.

സ്‌ഥാപനത്തിൽ ഇല്ലെങ്കിൽ നിശ്ചിത ദൂര പരിധിയിലെങ്കിലും ക്രഷ് വേണം. ദിവസം നാലു തവണ അമ്മമാർക്കു ക്രഷിൽ സന്ദർശനം നടത്താൻ ഇടവേള നൽകണം. ഇതിനു പുറമേ കുഞ്ഞുങ്ങളെ വീടുകളിൽ പരിചരിക്കുന്ന അമ്മമാർക്കു ജോലിയുടെ സ്വഭാവം അനുസരിച്ച് വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാനും വഴിയൊരുങ്ങും.

വെബ്ദുനിയ വായിക്കുക