മുഖാവരണം,ഹാൻഡ് സാനിറ്റൈസർ എന്നിവയെ അവശ്യസാധനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കൊറോണ രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തിൽ വിപണിയിൽ ഇത്തരം വസ്‌തുക്കൾക്ക് ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.
1955-ലെ അവശ്യസാധന നിയമപ്രകാരമാണ് പ്രഖ്യാപനം. ജൂൺ 30 വരെ നിയമം പ്രാബല്യത്തിൽ നിലനിൽക്കും.അവശ്യസാധനമായി പ്രഖ്യാപിച്ചതോടെ മുഖാവരണം, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ കൂടുതൽ ഉത്പാദിപ്പിക്കാൻ സംസ്ഥാനസർക്കാരുകൾക്ക് കമ്പനികളോട് നിർദേശിക്കാൻ കഴിയും. കൂടാതെ ഇവയുടെ വില വർധിക്കുന്നത് തടയുന്നതിനും സർക്കാരുകൾക്ക് സാധിക്കും