മിന്നലാക്രമണത്തിന് സഹായിച്ചത് ആര്‍എസ്‌എസ് പാഠഭാഗങ്ങള്‍; ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതിന് ആയോധനപരമായ പാരമ്പര്യം വേണമെന്നും പ്രതിരോധമന്ത്രി
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (11:43 IST)
പാക് അധീന കശ്‌മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് സഹായിച്ചത് ആര്‍ എസ് എസിന്റെ പാഠഭാഗങ്ങളാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. അഹ്‌മദാബാദിലെ നിര്‍മ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ ആയിരുന്നു പരീക്കര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ആയോധനപരമായ പാരമ്പര്യം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതിന് വേണം. ആര്‍ എസ് എസ് പഠനങ്ങള്‍ അതിന് സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തെ അറിയുന്ന ആരും മിന്നലാക്രമണത്തിന് തെളിവ് ചോദിക്കില്ലെന്നും ഇന്ത്യയ്ക്കുള്ളത് മികച്ച സൈന്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു കഴിഞ്ഞു. രൂക്ഷമായ ഭാഷയിലാണ് പരീക്കറിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് പ്രതികരിച്ചത്.