അമ്പതു വർഷങ്ങ‌ൾക്ക് ശേഷം മൻമോഹൻ സിംഗ് വീണ്ടും അധ്യാപകനാകുന്നു

വ്യാഴം, 7 ഏപ്രില്‍ 2016 (18:51 IST)
വർഷങ്ങ‌ൾക്ക് ശേഷം മുൻ പ്രധനമന്ത്രി മൻമോഹൻ സിംഗ് അധ്യാപനരംഗത്തേക്ക് തിരിച്ചെത്തുന്നു. നേരത്തേ അധ്യാപക ജോലിയിൽ ഏർപ്പെട്ടിരുന്ന പഞ്ചാബ് സർവ്വകലാശാലയിലേക്ക് തന്നെയാണ് അദ്ദേഹത്തിന്റെ മടങ്ങി വരവ്. 
 
അദ്ദേഹത്തിന്റെ ബിരുദവും ബിരുദാനന്തര ബിരുദവും പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ തന്നെയായിരുന്നു. പഠനം പൂർത്തിയായതിനുശേഷം അതേ കാമ്പസിൽ സീനിയർ ലക്ചററായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് അദ്ദേഹം 1966-ല്‍ ന്യൂയോര്‍ക്കിലെ യു.എന്‍.സെക്രട്ടറിയേറ്റില്‍ എക്കോണമിക് അഫയേഴ്‌സ് ഓഫീസറായി നിയമനം ലഭിച്ചതിനെത്തുടർന്നാണ് പദവി രാജിവെച്ചത്. 
 
പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ ജവഹർലാൽ നെഹ്‌റു ചെയ്റിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം.  സർവകലാ അധികൃതർ മുന്നോട്ട് വെച്ച ഓഫർ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകർക്കും കുട്ടികൾക്കും അദ്ദേഹത്തിന്റെ സാന്നിധ്യം പ്രചോദനമാകുമെന്ന് സര്‍വകലാശാല റിലേഷന്‍സ് ഡയറക്ടര്‍ വിനീത് പുനിയ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക