മംഗള്‍യാന്റെ ദൌത്യകാലാവധി ആറു മാസത്തേക്കു കൂടി നീട്ടി

ചൊവ്വ, 24 മാര്‍ച്ച് 2015 (19:00 IST)
ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ ദൌത്യകാലാവധി ആറു മാസത്തേക്കു കൂടി നീട്ടി. പര്യവേക്ഷണ വാഹത്തില്‍ ഇന്ധം ബാക്കിവന്നതാണ് പര്യവേക്ഷണം ദീര്‍ഘിപ്പിച്ചത്. ഐ.എസ്.ആര്‍.ഒയാണ് ഇക്കാര്യം അറിയിച്ചത്.
 
1340 കിലോഗ്രാം ഭാരമുള്ള മാഴ്‌സ് ഓര്‍ബിറ്ററില്‍, നേരത്തെ ഉദ്ദേശിച്ചതിനെക്കാള്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം (37 കിലോഗ്രാം) ബാക്കിയുണ്ടെന്നും. അതിനാല്‍ ദൗത്യം ആറുമാസത്തേക്ക് കൂടി നീട്ടുകയാണെന്നും ഐ.എസ്.ആര്‍.ഒ. ഡയറക്ടര്‍ ദേവി പ്രസാദ് കാര്‍ണിക് പറഞ്ഞു.
 
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നെത്തിയ മംഗള്‍യാന്‍ എന്ന മാഴ്സ് ഓര്‍ബിറ്റര്‍ മിഷന് വിക്ഷേപണസമയത്ത് നിശ്ചയിച്ചിരുന്നത് ആറു മാസത്തെ ആയുസാണ്. ഇത് മാര്‍ച്ച് 24ന് ഇത് അവസാനിക്കേണ്ടതാണ്.
 
 

വെബ്ദുനിയ വായിക്കുക