ഭാര്യയെ തുറിച്ച് നോക്കിയ മുൻ ഭർത്താവിന് ക്രൂരമര്‍ദ്ദനം; കൂട്ടയടിയില്‍ ബന്ധുക്കള്‍ക്കും പരിക്ക് - യുവാവ് അറസ്‌റ്റില്‍

തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (15:14 IST)
ഭാര്യയെ തുറിച്ച് നോക്കിയ മുൻ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്‌റ്റില്‍. അശോക് ദുർഗ്ഗേഷ് തേജ്വാണി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഹരീഷ് ലാൽവാനി എന്ന യുവാവിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.

ഗുജറാത്തിലെ വടജിൽ ശനിയാഴ്ച്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഹരീഷിന്റെ ഭാര്യയായിരുന്ന മനീഷ കഴിഞ്ഞ വര്‍ഷമാണ് ബന്ധം അവസാനിപ്പിച്ചത്. ഇതിനു ശേഷമാണ് യുവതി അശോകിനെ വിവാഹം ചെയ്‌തത്.

ശനിയാഴ്‌ച നടന്ന ഒരു ചടങ്ങില്‍ ഹരീഷ് മനീഷയെ കാണുകയും പരിചയഭാവത്തോടെ ശ്രദ്ധിക്കുകയും ചെയ്‌തു. ഇതു ശ്രദ്ധയില്‍പ്പെട്ട അശോക് ഹരീഷിനെ ചീത്തവിളിച്ചു. ഇതോടെയാണ് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തടസം പിടിക്കാന്‍ എത്തിയവരെയും അശോക് മർദ്ദിച്ചു.  

അശോകിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഹരീഷ് ഉൾപ്പെടെ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

നാല് വര്‍ഷം ഒരുമിച്ചു കഴിഞ്ഞ ശേഷമാണ് ഹരീഷും മനീഷയും വേര്‍പിരിഞ്ഞത്. വടജയിലെ സോഹരാബ്ജി സ്വദേശിയായ ഹരീഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍