മന് കി ബാത് നിര്‍ത്തി വെയ്ക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തളളി
പ്രധാമന്ത്രിയുടെ റേഡിയോ പരിപാടിയായ മന് കി ബാത് നിര്‍ത്തി വെയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തളളി. ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പരിപാടി നിര്‍ത്തി വെയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ബുധാഴ്ച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ‘മന് കി ബാത്’ പരിപാടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 8 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ബി ജെ പി അധികാരത്തിലേറിയപ്പോള്‍ തുടങ്ങിയ റേഡിയോ പരിപാടിയാണ് 'മന് കി ബാത്'. ഗ്രാമീണ മേഖലയിലെ ജനങ്ങളുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായിരുന്നു പരിപാടി.