മറീന ബീച്ച് ഒരു വലിയ ജനകീയ പോരാട്ടത്തിന് സാക്‌ഷ്യം വഹിക്കാൻ തുടങ്ങിയിട്ട് ഇത് അഞ്ചാം ദിവസം. ജെല്ലിക്കെട്ട് വേണമെന്ന ആവശ്യമുന്നയിച്ച് ഒരു ലക്ഷത്തോളം പേരാണ് മറീന കേന്ദ്രമാക്കി സമരം നടത്തുന്നത്. നിരവധി പ്രമുഖരാണ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രക്ഷോഭത്തില്‍ പ്രതിഷേധകരെ പിന്തുണച്ച് നടന്‍ മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുന്നത്. ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്ന് മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയുടെ പ്രസ്താവന ഇങ്ങനെ:
ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാര്‍ഗനിര്‍ദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയില്‍ അല്ലാതെ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു കാര്യത്തിനു വേണ്ടി തമിഴ്‌നാട്ടില്‍ ഒരുമിച്ചിരിക്കുന്നു. ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണ്. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ'.
ചെന്നൈയിലെ പ്രക്ഷോഭ വേദിയിലേക്ക് താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, അജിത്ത്, തൃഷ, എ.ആര്‍ റഹ്മാന്‍, ധനുഷ് എന്നിങ്ങനെ നിരവധി പ്രശസ്തരാണ് എത്തുന്നുണ്ട്.